ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, വൈദ്യുതി ബില്ലടയ്ക്കാനുള്ള കൗണ്ടറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ നിലവില്‍ പഴയ 500 രൂപ നോട്ട് സ്വീകരിക്കുന്നുള്ളൂ. പെട്രോള്‍ പമ്പുകളിലും റെയില്‍വെ, വിമാന ടിക്കറ്റുകളെടുക്കാനും 500 രൂപാ നോട്ട് ഉപയോഗിക്കാനുള്ള ഇളവ് നേരത്തെ തന്നെ റിസര്‍വ് ബാങ്ക് എടുത്തുകളഞ്ഞിരുന്നു. നവംബര്‍ എട്ടിന് രാത്രി 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്ന പ്രഖ്യാപനം പുറത്തുവന്നപ്പോള്‍ അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം 72 മണിക്കൂറായിരുന്നു അനുവദിച്ചത്. ഇത് പലതവണ നീട്ടി നല്‍കുകയായിരുന്നു. നാളെ മുതല്‍ ഡിസംബര്‍ 31 വരെ ബാങ്ക് അക്കൗണ്ടുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കാം