ഓണത്തോടനുബന്ധിച്ച് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ച പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവാണ് ഓണം പ്ലാന്‍ അവതരിപ്പിച്ചത്. 44 രൂപയുടെ ഓണം പ്രീപെയ്ഡ് പ്ലാനിന് ഒരു വര്‍ഷമാണു കാലാവധി. 20 രൂപയുടെ സംസാര സമയവും ലഭിക്കും.
പ്ലാനില്‍ ആദ്യത്തെ ഒരു മാസം ഇന്ത്യയിലെവിടെയും ബി.എസ്.എന്‍.എല്‍ കോളുകള്‍ക്കു മിനിട്ടിന് അഞ്ചു പൈസ, മറ്റു കോളുകള്‍ക്ക് മിനിട്ടിനു പത്തു പൈസ എന്നിങ്ങനെയാണ് നിരക്ക്. 500 എംബി ഡാറ്റയും ലഭിക്കും. ഒരു മാസത്തിനുശേഷം എല്ലാ കോളുകള്‍ക്കും സെക്കന്റിന് ഒരു പൈസയും ഒരു ജി.ബി ഡാറ്റയ്‌ക്ക് നൂറ് രൂപയുമാണു നിരക്ക്. നാലു നമ്പറുകളിലേക്കു ഫ്രണ്ട്സ് ആന്‍ഡ് ഫാമിലി സ്കീമില്‍ കുറഞ്ഞ നിരക്കില്‍ വിളിക്കാം. നിലവിലുള്ള വരിക്കാര്‍ക്കും മറ്റ് സേവനദാതാക്കളില്‍ നിന്ന് പോര്‍ട്ട് ചെയ്യുന്നവര്‍ക്കും ഈ പ്ലാനിലേക്ക് മാറാമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു.
