Asianet News MalayalamAsianet News Malayalam

ഒരു ബോട്ടില്‍ വിസ്കിയുടെ വില എട്ട് കോടി രൂപ

ഒരു ബോട്ടില്‍ വിസ്കിയുടെ വില എട്ട് കോടി രൂപ. അത്യപൂര്‍വ്വമായ ബോട്ടില്‍ വിസ്കിയ്ക്ക് 60 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കു കൂട്ടുന്നത്. സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗിലാണ് റെക്കോര്‍ഡ് തുകയ്ക്ക് ഒരു കുപ്പി വിസ്കി വിറ്റുപോയത്. 

one bottle whiskey worth eight crore
Author
Edinburgh, First Published Oct 3, 2018, 10:47 PM IST

സ്കോട്ട്ലന്‍ഡ്: ഒരു ബോട്ടില്‍ വിസ്കിയുടെ വില എട്ട് കോടി രൂപ. അത്യപൂര്‍വ്വമായ ബോട്ടില്‍ വിസ്കിയ്ക്ക് 60 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കു കൂട്ടുന്നത്. സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗിലാണ് റെക്കോര്‍ഡ് തുകയ്ക്ക് ഒരു കുപ്പി വിസ്കി വിറ്റുപോയത്. 

അറുപത് വര്‍ഷം പഴക്കമുള്ള മാക്കല്ലന്‍ വലേരിയോ അഡാമി എന്ന വിസ്കി ലേലത്തില്‍ വിറ്റു പോയത് 8,01,94,545 രൂപയ്ക്കാണ്. ഇതിന് മുന്‍പ് ഇതേ വിഭാഗത്തിലുള്ള ഒരു ബോട്ടില്‍ വിസ്കി വിറ്റു പോയത് 6,89,38,601 രൂപയ്ക്കാണ്.  ഹോങ്കോങ്കിലായിരുന്നു അന്ന് ലേലം നടത്തിയത്. കിഴക്കനേഷ്യക്കാരനായ ഒരാളാണ് വന്‍തുക ചെലവാക്കി വിസ്കി വാങ്ങിയിരിക്കുന്നത്. 

ലേലത്തില്‍ വിറ്റഴിക്കുന്ന ഏറ്റവും വിലയേറിയ ഒരു ബോട്ടില്‍ മദ്യം സ്കോട്ടലന്‍ഡിലെ ലേലത്തിലേതായിരിക്കുമെന്നാണ് മദ്യത്തിന്റെ പഴക്കം നിര്‍ണയിക്കുന്നതില്‍ വിദഗ്ധനായ റിച്ചാര്‍ഡ് ഹാര്‍വ്വി വ്യക്തമാക്കുന്നത്. ബോണ്‍ഹാസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആ വിസ്കി 1926ല്‍ നിര്‍മിതമായതെന്നാണ് അവകാശവാദം. 1986 വരെ വീപ്പയില്‍ സൂക്ഷിച്ച മദ്യം 1986ലാണ് കുപ്പിയിലേക്ക് നിറച്ചത്.

ഇത്തരത്തില്‍ 24 കുപ്പികള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഇവയില്‍ എത്രയെണ്ണം ഇപ്പോള്‍ നിലവില്‍ ഉണ്ടെന്ന കാര്യം മക്കല്ലന്‍ കമ്പനിക്ക് വ്യക്തമല്ല. 2011 ല്‍ ജപ്പാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഇത്തരത്തിലുള്ള ഒരു ബോട്ടില്‍ മദ്യം പൊട്ടിപ്പോയത് വലിയ വാര്‍ത്തയായിരുന്നു. 

Follow Us:
Download App:
  • android
  • ios