ഫ്ലിപ്പ്കാര്‍ട്ട് ഏറ്റെടുക്കലോടെ ഒരു കോടി തൊഴിലുകള്‍ ഇന്ത്യയില്‍ 

ചെന്നൈ: ലോകത്തെ ഏറ്റവും വലിയ റീടെയ്‍ലറായ വാള്‍മാര്‍ട്ട് ഫ്ലിപ്പ്ക്കാര്‍ട്ടിനെ ഏറ്റെടുത്തതിന് ശേഷമുളള ആദ്യ പ്രഖ്യാപനങ്ങളിലൊന്ന് രാജ്യത്ത് ഉടലെടുക്കാന്‍ പോകുന്ന തൊഴിലിനെ സംബന്ധിച്ചുളളത്. ഇന്ത്യയില്‍ ഈ ഏറ്റെടുക്കലോടെ ഒരു കോടി പുതിയ തൊഴിലുകള്‍ ഉടലെടുക്കും. അടുത്ത പത്ത് വര്‍ഷത്തോളം ഇത്തരത്തില്‍ വാള്‍മാര്‍ട്ട് തൊഴിലുകള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കുമെന്നാണ് വാഗ്ദാനം.

വാള്‍മാര്‍ട്ട് സിഇഒ ഡങ് മക്ക്മില്ലനാണ് പ്രഖ്യാപനം നടത്തിയത്. ഫ്ലിപ്പ്കാര്‍ട്ടും വാള്‍മാര്‍ട്ടും തമ്മില്‍ നടന്നത് 16 ബില്യണ്‍ ഡോളറിന്‍റെ ഓഹരിക്കൈമാറ്റമാണ്. ഇതിലൂടെ 77 ശതമാനം ഫ്ലിപ്പിന്‍റെ ഓഹരി വാള്‍മാര്‍ട്ടിന്‍റെ അക്കൗണ്ടിലെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഇ- കൊമേഴ്സ് കമ്പനിയാണ് ഫ്ലിപ്പ്കാര്‍ട്ട്. രണ്ടാം സ്ഥാനത്തുളള മുഖ്യ എതിരാളി ആമസേണും. ഈ ഏറ്റെടുക്കലോടെ ഇന്ത്യന്‍ ഇ- കൊമേഴ്സ് രംഗം യു.എസ്. കമ്പനികളുടെ മത്സര ഗ്രൗണ്ടായി മാറി.