ഈ സാമ്പത്തിക വര്‍ഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 50 ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായി. 6.08 കോടി വ്യക്തികളാണ് ഇത്തവണ റിട്ടേണ്‍ ഫയല്‍ ചെയ്തത്. 

ദില്ലി: അപേക്ഷ നല്‍കി നാലുമണിക്കൂറിനകം പാന്‍ ലഭിക്കാനുളള പദ്ധതി നടപ്പാക്കനൊരുങ്ങി ആദായ നികുതി വകുപ്പ്. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കാനാകുമെന്നാണ് വകുപ്പിന്‍റെ പ്രതീക്ഷ. 

റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്സ് പ്രീ പെയ്മെന്‍റ്, റീഫണ്ട് റിട്ടേണിന്‍റെ സൂഷ്മ പരിശോധന തുടങ്ങിയ നടപടികള്‍ വേഗത്തിലാക്കാനുളള ഓട്ടോമേഷന്‍ പദ്ധതിയും ഉടനെ നികുതി വകുപ്പ് നടപ്പാക്കും. 

ഈ സാമ്പത്തിക വര്‍ഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 50 ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായി. 6.08 കോടി വ്യക്തികളാണ് ഇത്തവണ റിട്ടേണ്‍ ഫയല്‍ ചെയ്തത്.