Asianet News MalayalamAsianet News Malayalam

വിമാന ടിക്കറ്റ് ക്യാന്‍സലേഷന്‍; കമ്പനികളുടെ കൊള്ളയ്‌ക്ക് അറുതിയാവുന്നു

parliamentary committee on flight ticket cancellation
Author
First Published Jan 4, 2018, 3:00 PM IST

ന്യൂഡല്‍ഹി: ടിക്കറ്റ് ക്യാന്‍സലേഷന്‍ ഇനത്തില്‍ യാത്രക്കാരില്‍ നിന്ന് വന്‍തുക ഈടാക്കുന്ന പ്രവണതയ്‌ക്ക് പരിഹാരമാവുന്നു. ടിക്കറ്റ് നിരക്കിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ തുക ക്യാന്‍സലേഷന്‍ ചാര്‍ജ്ജായി ഈടാക്കരുതെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു. ഇങ്ങനെ ചെയ്യുമ്പോള്‍ അടിസ്ഥാന നിരക്കിന്റെ 50 ശതമാനം മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. ഇതിന് പുറമെ ഈടാക്കുന്ന നികുതി, ഇന്ധന സര്‍ചാര്‍ജ് എന്നിവയെല്ലാം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ തിരികെ നല്‍കണമെന്നും സമിതിയുടെ ശുപാര്‍ശയുണ്ട്.

നിലവില്‍ തോന്നിയ പോലെയാണ് വിമാന കമ്പനികള്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ നിരക്കുകള്‍ ഈടാക്കുന്നത്. ഇത് സംബന്ധിച്ച പരാതിള്‍ വ്യാപകമായതോടെയാണ് പാര്‍ലമെന്ററി സമിതി ഇക്കാര്യം പരിശോധിച്ചത്. ക്യാന്‍സലേഷന്‍ നിരക്കുകള്‍ ടിക്കറ്റില്‍ വ്യക്തമായി കാണത്തക്ക വിധം പ്രിന്റ് ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. ക്യാന്‍സലേഷന്‍ വ്യവസ്ഥകള്‍ വിമാന കമ്പനിയുടെ വെബ്‍സൈറ്റിലും മറ്റും വ്യക്തമായി പ്രദര്‍ശിപ്പിക്കണം. വിമാനത്താവളങ്ങളില്‍ ഈടാക്കുന്ന യൂസര്‍ ഡവലപ്മെന്റ് ഫീസ് ഉള്‍പ്പെടെയുള്ള നിരക്കുകള്‍ തിരികെ നല്‍കണമെന്നാണു വ്യവസ്ഥയെങ്കിലും മിക്ക കമ്പനികളും ഇത് പാലിക്കാറില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യങ്ങളെല്ലാം പാര്‍ലമെന്ററി സമിതിയെ അറിയിക്കുകയും ചെയ്തു.

 

Follow Us:
Download App:
  • android
  • ios