2016 -17 ല്‍ പതഞ്ജലിയുടെ വളര്‍ച്ച 111 ശതമാനമായിരുന്നു

ദില്ലി: ഹരിദ്വാര്‍ ആസ്ഥാനമായി ആരംഭിച്ച പതഞ്ജലി ഈ സാമ്പത്തിക വര്‍ഷവും മൃഗീയ വളര്‍ച്ച നേടുമെന്ന് കമ്പനിയുടെ അവകാശവാദം. ബാബാ രാംദേവിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനേകം മേഖലയില്‍ ഉല്‍പ്പന്നങ്ങളുളള വിപുല കോര്‍പ്പറേറ്റാണ് പതഞ്ജലി. 

2016 -17 ല്‍ പതഞ്ജലിയുടെ വളര്‍ച്ച 111 ശതമാനമായിരുന്നു. മൊത്തം ലാഭവിഹിതം 10,561 കോടി രൂപ. ഈ വര്‍ഷം ഇത് 20,000 ത്തിന് മുകളിലെത്തുമെന്നാണ് കമ്പനിയുടെ അവകാശവാദം. അതായത് വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തിന്‍റെ ഇരട്ടി. പതഞ്ജലി ഔട്ട്ലെറ്റുകളിലൂടെയും വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും വന്‍ പുരോഗതിയാണ് തങ്ങള്‍ നേടിയതെന്നാണ് കമ്പനിയുടെ വാദം. അധികം താമസിക്കാതെ കണക്കുകള്‍ വെളിയില്‍ വിടുമെന്നാണ് പതഞ്ജലി പറയുന്നത്. വരുന്ന വര്‍ഷം കൂടുതല്‍ സര്‍വ്വീസ് ഔട്ട്ലെറ്റുകള്‍ തുടങ്ങാനും കമ്പനിക്ക് പ്ലാനുണ്ട്.