ഇടപാടുകള്‍ക്ക് സര്‍വ്വീസ് ഏര്‍പ്പെടുത്തിയും നിലവിലുള്ള ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചും ബാങ്കുകള്‍ ഉപഭോക്താക്കളെ പീഡിപ്പിക്കുമ്പോള്‍ പുതുതായി ആരംഭിച്ച പേയ്മെന്റ് ബാങ്കുകള്‍ ആശ്വാസമാകുന്നു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച എയര്‍ടെല്‍ പേയ്മെന്റ് ബാങ്കിനൊപ്പം തപാല്‍ വകുപ്പിന്റെ ബാങ്കാണ് ഇതുവരെ ഈ രംഗത്തുണ്ടായിരുന്നത്. എന്നാല്‍ പ്രമുഖ ഇ-വാലറ്റ് കമ്പനിയായ പേടിഎം കൂടി രംഗത്തെത്തിയോടെ മത്സരം കടുക്കുകയാണ്.
ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപമാണ് പേയ്മെന്റ് ബാങ്കുകള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നത്. നാല് ശതമാനം പലിശ ലഭിക്കും. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണമെന്നില്ല. നെഫ്റ്റ്, ഐ.എം.പി.എസ് എന്നിവ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നുമില്ല. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വെര്‍ച്വല്‍ എ.ടി.എം കാര്‍ഡുകള്‍ ലഭിക്കും. ഇതുപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താം. യഥാര്‍ത്ഥ എ.ടി.എം കാര്‍ഡ് വേണ്ടവര്‍ക്ക് 100 രൂപ നല്‍കിയാല്‍ അതും ലഭിക്കും. ഏത് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും മെട്രോ നഗരങ്ങളില്‍ മൂന്ന് തവണയും മറ്റിടങ്ങളില്‍ അഞ്ച് തവണയും സൗജന്യമായി പണം പിന്‍വലിക്കാം. അതിന് ശേഷമുള്ള ഇടപാടുകള്‍ക്ക് 20 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. മിനി സ്റ്റേറ്റ്മെന്റ് പോലെയുള്ള മറ്റ് ഇടപാടുകള്‍ക്ക് അഞ്ച് രൂപയായിരിക്കും ചാര്‍ജ്ജ്. റൂപേ ഡെബിറ്റ് കാര്‍ഡുകളാണ് പേടിഎം നല്‍കുന്നത്.
നിലവില്‍ പേടിഎം വാലറ്റില്‍ നിക്ഷേപിച്ചിട്ടുള്ള പണം പേയ്മെന്റ് ബാങ്കിലേക്ക് മാറ്റാം. പ്രത്യേക ഇന്‍വൈറ്റിലൂടെയാണ് ഇപ്പോള്‍ ബാങ്ക് അക്കൗണ്ട് തുറക്കാനാവുന്നത്. വാലറ്റിലെ പണം ബാങ്കിലേക്ക് മാറ്റുന്നതോടെ ഇതിന് പലിശ ലഭിക്കും. എന്നാല്‍ ഇപ്പോഴത്തെ വാലറ്റ് സേവനങ്ങള്‍ അങ്ങനെ തന്നെ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. അക്കൗണ്ട് തുടങ്ങണമെങ്കില്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം അനുസരിച്ച് കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരും.
