ഇ-കൊമേഴ്സ് രംഗത്തെ അതികായന്മാരായ ചൈനീസ് കമ്പനി ആലിബാബ, പേടിഎമ്മിന്റെ ഓഹരികള്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ക്രെഡിറ്റ് കാര്‍ഡ് വഴി വാലറ്റിലേക്ക് പണം നിറയ്ക്കുന്നതിന് രണ്ട് ശതമാനം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുമെന്ന് പ്രഖ്യാപിച്ചത്. ക്രെഡിറ്റ് കാര്‍ഡ് വഴി പണം വാലറ്റിലേക്ക് നിറച്ച ശേഷം ആളുകള്‍ ഇത് നേരെ അക്കൗണ്ടിലേക്ക് മാറ്റി പണമായി പിന്‍വലിക്കുന്നുവെന്ന് കണ്ടെത്തിയെന്നായിരുന്നു കമ്പനി ഇതിനി വിശദീകരണമായി പറഞ്ഞത്. ക്രെഡിറ്റ് കാര്‍ഡ് വഴി പണം പിന്‍വലിച്ചാല്‍ ബാങ്കുകള്‍ വന്‍പലിശ ഈടാക്കും. പേടിഎം സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ ഇത് ഒഴിവാക്കാമെന്ന് മാത്രമല്ല. കാര്‍ഡ് ഉപയോഗത്തിന് ബാങ്കുകള്‍ നല്‍കുന്ന റിവാര്‍ഡ്സ് പോയിന്റുകളും കിട്ടും. കാര്‍ഡ് വഴി വാലറ്റിലേക്ക് പണം നിറയ്ക്കുന്നതിന് പേടിഎം അധിക ചാര്‍ജ്ജൊന്നും ഈടാക്കുന്നില്ലെങ്കിലും ബാങ്കുകള്‍ക്കും കാര്‍ഡ് നെറ്റ്‍വര്‍ക്കുകള്‍ക്കും പേടിഎം പണം നല്‍കുന്നുണ്ട്. വാലറ്റിലെ പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനും നിലവില്‍ പേടിഎം പണമൊന്നും ഈടാക്കുന്നില്ല. അക്കൗണ്ടിലേക്ക് മാറ്റാനായി മാത്രം വാലറ്റിലേക്ക് പണം നിറയ്ക്കുന്നത് കമ്പനിക്ക് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചാര്‍ജ് ഏര്‍പ്പെടുത്തിയത്. ഇങ്ങനെ ഈടാക്കുന്ന പണം ഡിസ്കൗണ്ട് കൂപ്പണായി തിരികെ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

സോഷ്യല്‍ മീഡിയ വഴി നടന്ന പ്രചരണത്തിലൂടെയാണ് കഴിഞ്ഞ വര്‍ഷം 38,500 ടണ്‍ ന്യൂഡില്‍സ് നശിപ്പിച്ച് കളയാന്‍ നെസ്‍ലെയെ നിര്‍ബന്ധിതരാക്കിയത്. ഒട്ടേറെപ്പേര്‍ പേടിഎമ്മിനെതിരെ കളിക്കുന്നുണ്ടെന്നായിരുന്നു എന്നാണ് സി.ഇ.ഒ ഇന്ന് പ്രതികരിച്ചത്. രാജ്യത്തെ ജനങ്ങളില്‍ വലിയ പങ്കും എളുപ്പം പറ്റിക്കപ്പെടാവുന്നവരാണെന്നും അതാണ് ഇവിടുത്തെ ഏത് ബിസിനസും നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പണം പിടിച്ചെടുക്കാനുള്ള ഒരു നടപടിയും തങ്ങള്‍ സ്വീകരിച്ചില്ല. പണം തിരിച്ച് നല്‍കുമെന്ന് തന്നെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ചൈനീസ് കമ്പനിയുമായുള്ള തങ്ങളുടെ ബന്ധം മുന്‍നിര്‍ത്തി കടുത്ത പ്രചരണങ്ങളുണ്ടായി. സോഷ്യല്‍ മീഡിയ ശക്തമായൊരും ആയുധമാണെന്നും അദ്ദേഹം പറഞ്ഞു.