മുംബൈ: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേടിഎം വാലറ്റിലേക്ക് പണം കൈമാറുന്നതിന് ചുമത്തിയ ഫീസ് പേടിഎം പിന്‍വലിച്ചു. ഉപയോക്താവ് രണ്ടു ശതമാനം ഫീസ് നല്‍കണമെന്നായിരുന്നു പേടിഎം തീരുമാനം എന്നാല്‍ ഇത് ഉപഭോക്താക്കളെ കുറയ്ക്കുമെന്നത് മുന്നില്‍കണ്ട് തീരുമാനം പിന്‍വലിക്കുകയായിരുന്നു.

വ്യാപാരികളുടെയും ഉപയോക്താക്കളുടെയും താല്‍പര്യം സംരക്ഷിക്കുന്നതിന് ഫീസ് ചുമത്താനുള്ള തീരുമാനം പിന്‍വലിക്കുകയാണെന്ന് പേടിഎം അറിയിച്ചു. ഒന്നിലധികം പേര്‍ക്ക് സൗജന്യ സേവനം ലഭിക്കുന്നതിന് പേടിഎം വാലറ്റ് ഉപയോഗിക്കുന്നുവെന്ന പറഞ്ഞാണ് ഫീസ് ഈടാക്കാന്‍ രണ്ട് ദിവസം മുന്‍പ് തീരുമാനിച്ചത്.