സഹകരണ ജീവനക്കാരുടെ പെന്‍ഷനും ക്ഷാമബത്തയും കൂട്ടി. എല്ലാ വിഭാഗങ്ങള്‍ക്കും പെന്‍ഷന്‍ 3000 രൂപയാക്കി കൂട്ടി. അഞ്ച് ശതമാനമായിരുന്ന ക്ഷാമബത്ത ഏഴ് ശതമാനമാക്കി ഉയര്‍ത്തി. കുടുംബ പെന്‍ഷന്‍ 2000 രൂപയാക്കിയും വര്‍ധിപ്പിച്ചു. കാര്‍ഷിക വികസനബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.