കഴിഞ്ഞ സമ്പത്തിക വര്‍ഷത്തില്‍ 190 കോടി രൂപയുടെ അറ്റലാഭമാണ് കമ്പനി നേടിയത്. 

ദില്ലി: ഇന്ത്യയില്‍ ഇ-കൊമേഴ്സ് അടക്കമുളള വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ പെപ്സികോ തയ്യാറെടുക്കുന്നു. പെപ്സിയുടെയും ലേയ്സിന്‍റെയും ഉല്‍പ്പാദക കമ്പനിയാണ് പെപ്സികോ. നീണ്ട ഏഴ് വര്‍ഷത്തിന് ശേഷം ഇത്തവണ മികച്ച നേട്ടമാണ് കമ്പനി ഇന്ത്യയില്‍ സ്വന്തമാക്കിയത്. 

കഴിഞ്ഞ സമ്പത്തിക വര്‍ഷത്തില്‍ 190 കോടി രൂപയുടെ അറ്റലാഭമാണ് കമ്പനി നേടിയത്. അതിന് തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷത്തില്‍ 148 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റനഷ്ടം. 15.7 കോടിയിലധികം രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പരസ്യങ്ങള്‍ക്കും പ്രൊമോഷനുകള്‍ക്കുമായി പെപ്സികോ ഇന്ത്യ ചെലവാക്കിയത്. ലാഭത്തില്‍ വര്‍ദ്ധനവുണ്ടായതാണ് കമ്പനിക്ക് വലിയ ആത്മ വിശ്വാസം ലഭിക്കാന്‍ കാരണം.