ഏറെ നാളത്തെ വര്‍ദ്ധനവിന് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ് ഡൽഹിയിലെ വിൽപന വില.

ന്യൂഡൽഹി: ഏറെ നാളത്തെ വര്‍ദ്ധനവിന് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ് ഡൽഹിയിലെ വിൽപന വില.

മുംബൈയിൽ ലിറ്ററിന് 30 പൈസ കുറഞ്ഞ് പെട്രോളിന് 86.91 രൂപയും 28 പൈസ കുറഞ്ഞ് ഡീസലിന് 78.54 രൂപയുമാണ്. ഒക്ടോബർ നാലിന് ഇന്ധന വിലയിൽ 2.50 രൂപയുടെ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, 1.50 രൂപയുടെ കുറവ് മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്. ദില്ലിയില്‍ ഇന്ന് പെട്രോള്‍ പമ്പ് ഉടമകള്‍ പമ്പ് അടച്ച് സമരത്തിലാണ്. അയല്‍സംസ്ഥാനങ്ങളില്‍ സംസ്ഥാന നികുതി കുറച്ചിട്ടും ദില്ലിയില്‍ കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.