തിരുവനന്തപുരം: തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍. പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസൽ 59 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഒൻപത് ദിവസത്തിനിടെ പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോൾ വില 76.52 രൂപയും കൊച്ചിയിൽ ഡീസൽ വില 70.75 രൂപയുമായി. കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വിലയും കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്.പ്രതിസന്ധിക്കിടെ വിലക്കയറ്റ ഭീതിയിലാണ് പൊതുജനങ്ങൾ.