തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ പെട്രോൾ–ഡീസൽ വില റെക്കോര്‍ഡിട്ട് കുതിക്കുന്നു. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഇന്നു വീണ്ടും വില ഉയർന്നു. പെട്രോളിന് 16 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഉയർന്നത്. വില റെക്കോര്‍ഡിലെത്തിയെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കി.നികുതി കുറക്കുന്നത് സർക്കാർ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്നുദിവസമായി പെട്രോൾ വിലയിൽ വർധനയുണ്ട്. എന്നാൽ ഡീസൽ വില രണ്ടു ദിവസം കൂടിയാണു വർധിച്ചത്. വില ഏറ്റവും കൂടുതൽ കണ്ണൂരും കുറവ് എറണാകുളത്തുമാണ്.

ജില്ല തിരിച്ചുള്ള പെട്രോൾ – ഡീസൽ വില (ലീറ്ററിൽ): തിരുവനന്തപുരം - 77.25, 69.62 കൊല്ലം - 77.76, 69.74 പത്തനംതിട്ട - 76.6, 68.95 ആലപ്പുഴ - 76.28, 68.64 കോട്ടയം – 76.27, 68.62 ഇടുക്കി - 76.76, 69.07 എറണാകുളം - 75.9, 68.3 തൃശൂർ - 76.43, 68.77 പാലക്കാട് - 76.53, 68.91 കോഴിക്കോട് - 76.23, 68.62 മലപ്പുറം - 76.53, 68.91 വയനാട് - 76.94, 69.26 കണ്ണൂർ - 78.2, 70.47 കാസർകോട് - 76.69, 69.09