Asianet News MalayalamAsianet News Malayalam

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ ഇടിവ്: ക്രൂഡ് ഓയില്‍ നിരക്കും താഴ്ന്നു

അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 53.84 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. കഴിഞ്ഞ ദിവസം വില 50 ഡോളറിനടുത്ത് വരെ എത്തിയിരുന്നു. 2017 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് നിരക്ക് ഇത്രയും കുറഞ്ഞ നിരക്കിലേക്ക് ക്രൂഡ് ഓയില്‍ കൂപ്പുകുത്തിയത്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ 86.29 ഡോളറായിരുന്നു നിരക്ക്. ഈ പാദത്തിൽ മാത്രം 40 ശതമാനത്തിലധികം ഇടിവാണ് ഇന്ധനവിലയിൽ സംഭവിച്ചത്

petrol diesel price in India decline: crude oil price also decline
Author
Thiruvananthapuram, First Published Dec 28, 2018, 1:10 PM IST

തിരുവനന്തപുരം: രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ വന്‍ ഇടിവ്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പെട്രോള്‍, ഡീസല്‍ വിലയാണ് കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഡീസല്‍ നിരക്ക് ഏപ്രിലിന് ശേഷമുളള ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്കും എത്തി.

അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 53.84 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. കഴിഞ്ഞ ദിവസം വില 50 ഡോളറിനടുത്ത് വരെ എത്തിയിരുന്നു. 2017 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് നിരക്ക് ഇത്രയും കുറഞ്ഞ നിരക്കിലേക്ക് ക്രൂഡ് ഓയില്‍ കൂപ്പുകുത്തിയത്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ 86.29 ഡോളറായിരുന്നു നിരക്ക്. ഈ പാദത്തിൽ മാത്രം 40 ശതമാനത്തിലധികം ഇടിവാണ് ഇന്ധനവിലയിൽ സംഭവിച്ചത്. സൗദിയെയും റഷ്യയെയും മറികടന്ന് യുഎസിന്‍റെ എണ്ണ ഉത്പാദനം കൂടിയതാണ് വിലയിടിവിനുളള പ്രധാന കാരണം.

രാജ്യത്ത് 14 മുതൽ 22 പൈസ വരെയാണ് വിവിധ നഗരങ്ങളിൽ വില കുറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ മെട്രോ നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില നോക്കാം.

തിരുവനന്തപുരത്ത് പെട്രോളിന് വില 72 രൂപ 74 പൈസയും ഡീസലിന് 68 രൂപ 41 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 71 രൂപ 29 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 67 രൂപ ആറ് പൈസയുമാണ് നിരക്ക്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 71 രൂപ 55 പൈസയും ഡീസലിന് ലിറ്ററിന് 67 രൂപ 33 പൈസയാണ് ഇന്നത്തെ നിരക്ക്. 

Follow Us:
Download App:
  • android
  • ios