ഡീസല്‍വില സര്‍വ്വകല റെക്കോര്‍ഡില്‍ പെട്രോള്‍ വിലയിലും മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് 78.61 രൂപയാണ് പെട്രോളിന് ലിറ്ററിന്. കൊച്ചിയിൽ 77.45 രൂപ, കോഴിക്കോട്ട് 77.74 രൂപ, പത്തനംതിട്ടയിൽ 78.03 രൂപ എന്നിങ്ങനെയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ കൊച്ചിയിൽ 70.43 രൂപ, കൊല്ലത്ത് 71.14 രൂപ, തിരുവനന്തപുരത്ത് 71.52 രൂപ, കോഴിക്കോട്ട് 70.53 രൂപ, പാലക്കാട്ട് 70.79 രൂപയുമാണ്. ഏപ്രിൽ 24നാണ് അവസാമായി ഇന്ധന വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. കേരളത്തിൽ ഡീസൽ വില ഇപ്പോൾ സർവകാല റിക്കാർഡിലാണ്
