രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. പെട്രോളിന് 2.16 രൂപയും ഡീസലിന് 2.10 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തന്നെ പ്രാബല്യത്തില്‍ വരും. വില നിര്‍ണ്ണയിക്കാനുള്ള എണ്ണക്കമ്പനികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ആഴ്ചകളില്‍ കുറഞ്ഞിരുന്നു. ഇതിന് മുമ്പ് ഏപ്രില്‍ 30ന് രാത്രി പെട്രോളിന് ഒരു പൈസയും ഡീസലിന് 44 പൈസയും വില വര്‍ദ്ധിപ്പിച്ചിരുന്നു.