പെട്രോള്‍, ഡീസൽ വില ദിവസം തോറും പുതുക്കാനുള്ള പൊതുമേഖലാ എണ്ണക്കന്പനികളുടെ തീരുമാനം ഇന്ന് നിലവില്‍ വന്നു. അന്താരാഷ്‍ട്ര വിലയനുസരിച്ച് അര്‍ധരാത്രിയിലാണ് മാറ്റംവരുത്തുന്നതെങ്കിലും രാവിലെ ആറ്മണി മുതലേ പ്രാബല്യത്തില്‍ വരൂ. ദില്ലിയില്‍ ഡീലര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ സര്ക്കാര്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിയിരുന്നു. ഓട്ടോമേഷന് സംവിധാനം പൂര്‍ണതോതില്‍ നിലവില്‍ വരാതെ നടപ്പാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഡീലര്‍മാര്‍ ആദ്യം ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിന് മുന്പ് ഓട്ടോമേഷന് സംവിധാനം പൂര്‍ണമായി നടപ്പാക്കുമെന്ന പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ ഉറപ്പ് കണക്കിലെടുത്ത് ഇത് അംഗീകരിക്കുകയായിരുന്നു.