സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വർധിച്ചത്
തിരുവനന്തപുരം: ഇന്ധന വില ഇന്നും വർധിച്ചു. സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 80.07 രൂപയും ഡീസലിന് 73.43 രൂപയുമാണ് വില. കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ പെട്രോളിന് 1.26 രൂപയും ഡീസലിന് 1.20 രൂപയുമാണ് വർധിച്ചത്.
