ദില്ലി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് ഒരു രൂപ 39 പൈസയും ഡീസല്‍ ലിറ്ററിന് ഒരു രൂപ നാല് പൈസയുമാണ് കൂട്ടിയത്. പുതുക്കിയ വില അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. എണ്ണക്കമ്പനികളുടെ അര്‍ദ്ധമാസ അവലോകന യോഗത്തിലാണ് എണ്ണവില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായത്.