Asianet News MalayalamAsianet News Malayalam

വിലക്കയറ്റത്തില്‍ പെട്രോളും തളര്‍ച്ചയില്‍ രൂപയും മത്സരിക്കുന്നു; രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്

രാജ്യത്തെ ഇന്ധനവില  ദിനംപ്രതി നിയന്ത്രാണാതീതമായി വര്‍ധിക്കുകയാണ്. പെട്രോളിന് 62 പൈസയുടെ വര്‍ധനവുണ്ടായപ്പോള്‍ ഡീസലിന് 67 പൈസയാണ് ഇന്ന് കൂടിയത്.  ഏറ്റവും പുതിയ നിലവാര പ്രകാരം ഇന്ന് തലസ്ഥാന നഗരത്തില്‍ പെട്രോളിന് 83.29 രൂപയും ഡീസലിന് 75.93 രൂപയുമാണ് വില. കൊച്ചിയിലാകട്ടെ പെട്രോളിന് 81.96 രൂപയായപ്പോള്‍ ഡീസൽ 75.93 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്. കോഴിക്കോട് പെട്രോളിന് 82.43 രൂപയും ഡീസലിന് 76.39 രൂപയുമാണ് വില്‍പ്പന വില. രാജ്യത്ത് എല്ലായിടത്തും സര്‍വകാല റെക്കോടര്‍ഡിലാണ് ഇപ്പോള്‍ ഇന്ധന വില നിലവാരം.

petrol price hike 72 mark against US dollar
Author
India, First Published Sep 7, 2018, 4:17 PM IST

മുംബൈ: രാജ്യത്തെ ഇന്ധനവില  ദിനംപ്രതി നിയന്ത്രാണാതീതമായി വര്‍ധിക്കുകയാണ്. പെട്രോളിന് 62 പൈസയുടെ വര്‍ധനവുണ്ടായപ്പോള്‍ ഡീസലിന് 67 പൈസയാണ് ഇന്ന് കൂടിയത്.  ഏറ്റവും പുതിയ നിലവാര പ്രകാരം ഇന്ന് തലസ്ഥാന നഗരത്തില്‍ പെട്രോളിന് 83.29 രൂപയും ഡീസലിന് 75.93 രൂപയുമാണ് വില. കൊച്ചിയിലാകട്ടെ പെട്രോളിന് 81.96 രൂപയായപ്പോള്‍ ഡീസൽ 75.93 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്. കോഴിക്കോട് പെട്രോളിന് 82.43 രൂപയും ഡീസലിന് 76.39 രൂപയുമാണ് വില്‍പ്പന വില. രാജ്യത്ത് എല്ലായിടത്തും സര്‍വകാല റെക്കോടര്‍ഡിലാണ് ഇപ്പോള്‍ ഇന്ധന വില നിലവാരം.

ഇന്ധനവില കൂടി വരുന്നതിനനുസരിച്ച് അതിനോട് കിടപിടക്കുന്നത് രൂപയുടെ മൂല്യമാണ്.  ഒരു ഡോളറിന് ഇപ്പോള്‍  കൊടുക്കേണ്ടത് 72 ഇന്ത്യന്‍ രൂപയാണ്. സര്‍വകാല റെക്കാര്‍ഡാണിത്. ഇന്നും വിപണിയില്‍ കാര്യമായ നേട്ടമൊന്നു രൂപ ഉണ്ടാക്കിയിട്ടില്ല. നിലവില്‍ 71.99 ആണ് ഡോളറിനോട് രൂപയുടെ വിനിമയ മൂല്യം. രൂപയുടെ മൂല്യം ഇടിയാന്‍ നിരവധി കാരണങ്ങളാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

വിദേശ നിക്ഷേപങ്ങളുള്ള സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിയുന്നതായാണ് പുതിയ പ്രവണത. അതോടൊപ്പം ആഗോളതലത്തില്‍ ക്രൂഡോയില്‍ വിലയും വര്‍ധിച്ചുവരുന്നു. രാജ്യാന്തര ഇടപാടുകളില്‍ വിനിമയത്തിന് ഡോളര്‍ തന്നെ വേണമെന്നതും ഇന്ത്യന്‍ സാമ്പത് വ്യവസ്ഥയില്‍ ഡോളറിന്‍റ ആവശ്യകത വര്‍ധിക്കുകയാണ്. ഡോളറിന് ഡിമാന്‍റ് കൂടുമ്പോള്‍ അതിന്‍റെ മൂല്യവും വര്‍ധിക്കുകയാണ്. രാജ്യാന്തര തലത്തില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര മത്സരങ്ങളും ഇന്ത്യന്‍ വിപണിയെ ബാധിക്കുന്നതും രൂപയെ തളര്‍ത്തുകയാണ്.

രൂപയുടെ മൂല്യമിടിക്കുന്നവയില്‍ ഒരു കാരണമായ ക്രൂഡോയില്‍ വിലവര്‍ധനവാണ് ഇന്ധനവിലയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നത്. എന്നാല്‍ ക്രൂഡോയില്‍ വിലവര്‍ധനവിനെ പഴിചാരി കേന്ദ്ര ഗവണ്‍മെന്‍റിന് ഇന്ധനവിലയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുമാകില്ല. വില നിര്‍ണയത്തില്‍ യാതൊരു നിയന്ത്രണവുമില്ലാത്തതും ക്രൂഡോയിലിന് വില കുറയുമ്പോള്‍ കരുതല്‍ ലാഭം സൂക്ഷിച്ച് ഇന്ധന വിലയില്‍ താരതമ്യ സ്ഥിരത കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ഇന്ധനവില റെക്കോര്‍ഡ് പിന്നിട്ടിട്ടും അതിന്‍റെ മുഴുവന്‍ ഭാരവും സാധാരണക്കാരിലേക്ക് നേരിട്ട് തള്ളിവിടുകയാണ് സര്‍ക്കാര്‍.

ഇന്ധനവിലയും രൂപയുടെ മൂല്യമിടിവും സാധാരണക്കാരിലേക്ക് നേരിട്ട് തന്നെ പ്രതിഫലിക്കും. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം നിന്ത്രണാതീതമായി വില കയറും എന്നതാണ് ഒന്നാമത്തെ കാര്യം. ഇതില്‍ പെട്രോളിനൊപ്പം സോപ്പും ചീപ്പും കണ്ണാടിയുമടക്കം വിദേശ അസംസ്കൃത  വസ്തുക്കള്‍ ഉപോയോഗിക്കുന്ന എല്ലാം ഉള്‍പ്പെടും. ചരക്കുനീക്കത്തെ കാര്യമായി ബാധിക്കാന്‍ ഇന്ധനവിലവര്‍ധനവ് തന്നെ ധാരാളം. 

സംസ്ഥാനങ്ങളില്‍ സര്‍ക്കാറുകളുടെ വില/ഫീസ്/ചാര്‍ജ് നിലവാര സംവിധാനങ്ങള്‍ പാടേ തകരാനും ഇത് കാരണമാകും. സര്‍ക്കാര്‍ നിര്‍ണയിക്കുന്ന മിനിമം ചാര്‍ജിനപ്പുറം സാധന സേവനങ്ങള്‍ക്ക് ഈടാക്കാന്‍ കച്ചവട, സേവന ദാദാക്കള്‍  നിര്‍ബന്ധിതരാവുമെന്നതിനൊപ്പം കൊടുക്കാന്‍ ജനങ്ങളും നിര്‍ബന്ധിതനാകും. ഇത്തരത്തില്‍ സാമ്പത്തിക വ്യവസ്ഥയില്‍ കാര്യമായ അപചയത്തിന് ഇത് കാരണമാകും. രാജ്യത്തിന് പണ്പെരുപ്പത്തിനും വഴിയൊരുങ്ങുകയാണ്. നിത്യോപയോഗ സാധനങ്ങളെല്ലാം വിലകൂടുകയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് തുടങ്ങിയവ നിയന്ത്രാണാതീതമാവുകയും ചെയ്യും. കാറുകള്‍ സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവയ്ക്കും വിലക്കയറ്റമുണ്ടാകും.

കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ ഡോളര്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിന് തയ്യാറാവില്ല. നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ നീണ്ടുപോയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നതിനാലാണിത്. വിപണിയുടെ താഴേത്തട്ടിലേക്ക് അതിവേഗം പ്രകടമായി പ്രശ്നങ്ങളെല്ലാം എത്തിത്തുടങ്ങില്ലെങ്കിലും നിലവില്‍ വിലക്കയറ്റം വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്.

2019ലെ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പാണ് വിപണിയെ അസ്ഥിരമാക്കുന്നതില്‍ മറ്റൊരു പ്രധാനപ്പെട്ട ഘടകം. 2019ലെ ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന ആശങ്ക വിപണിയെ വിഴുങ്ങുന്നുണ്ട്. നിലവിലെ സര്‍ക്കാര്‍ മാറുകയാണെങ്കില്‍ വിദേശ നിക്ഷേപത്തിന്‍റെ കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പല നിക്ഷേപകരും ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ താല്‍ക്കാലികമായെങ്കിലും നിക്ഷേപകര്‍  ഹ്രസ്വ/ ദീര്‍ഘകാല നിക്ഷേപങ്ങള്‍ മാറ്റിവയ്ക്കുമെന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമാകും.

Follow Us:
Download App:
  • android
  • ios