തലസ്ഥാനമായ ഡല്‍ഹിയിലും പെട്രോള്‍ വില ഉയര്‍ന്നു. ലിറ്ററിന് 74.08 രൂപയാണ് ഡല്‍ഹിയിലെ ഇന്നത്തെ പെട്രോള്‍ വില.

മുംബൈ: രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. വെളളിയാഴ്ച പെട്രോള്‍ വിലയില്‍ ഒരു പൈസയുടെയും ഡീസലിന് നാലു പൈസയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ മുംബൈയിലെ പെട്രോള്‍ വില ലിറ്ററിന് 81.93 രൂപ നിരക്കിലെത്തി. 2013നുശേഷം മുംബൈയില്‍ രേഖപ്പെടുത്ത ഏറ്റവും ഉയര്‍ന്ന വിലയാണിത്.

തലസ്ഥാനമായ ഡല്‍ഹിയിലും പെട്രോള്‍ വില ഉയര്‍ന്നു. ലിറ്ററിന് 74.08 രൂപയാണ് ഡല്‍ഹിയിലെ ഇന്നത്തെ പെട്രോള്‍ വില. ചെന്നൈയില്‍ ലിറ്ററിന് 76.78 രൂപയും കൊല്‍ക്കത്തയില്‍ 76.85 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്തെ മറ്റു നഗരങ്ങളിലും സമാനമായ രീതിതിയില്‍ വില ഉയര്‍ന്നിട്ടുണ്ട്.

ഡീസല്‍ വിലയിലും സമാനമായ രീതിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച പെട്രോള്‍-ഡീസല്‍ വിലയില്‍ അഞ്ച് പൈസയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.