കണക്കുകളില്ലാത്ത പണം കൈവശം വെച്ചിരിക്കുന്ന ഒരാളും രക്ഷപെടില്ലെന്നും ജപ്പാനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്ന പണത്തിന്റെ ഉറവിടെ വ്യക്തമാകുന്നില്ലെങ്കില്‍ അത് കണ്ടെത്താന്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മുതലുള്ള രേഖകള്‍ പരിശോധിക്കും. ഇത് ചെയ്യാന്‍ സാധ്യാമാകുന്നത്രെ ആളുകളെയും സര്‍ക്കാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.