ദില്ലി: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളില്‍ പാചക വാതകം ലഭ്യമാക്കുന്ന 'പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ ബലിയയില്‍ തുടക്കം കുറിച്ചു. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 5 കോടി കുടുംബങ്ങളില്‍ പാചക വാതകം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു.

പാചക വാതക സബ്‌സിഡി ഉപേക്ഷിച്ചവരില്‍നിന്നു സമാഹരിച്ച തുകയാണു പ്രധാനമന്ത്രി ഉജ്വല യോജനയ്ക്കു വേണ്ടി കേന്ദ്രം ചെലവാക്കുന്നത്. സബ്‌സിഡി ഉപേക്ഷിച്ചവരിലൂടെ കണ്ടെത്തിയ 5000 കോടി രൂപയുമായാണ് 8000 കോടി രൂപ ചിലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.

പാചക വാതക സബ്‌സിഡി ഉപേക്ഷിച്ച രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.