ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് എല്ലാ മൈസ്ട്രോ ഡെബിറ്റ് കാര്‍ഡുകളും പിന്‍വലിക്കാന്‍ ഒരുങ്ങുന്നു.പിഎന്‍ബിയുടെ ഒരുലക്ഷത്തോളം മൈസ്ട്രോ കാര്‍ഡുകളാണ് ഇത്തരത്തില്‍ പിന്‍വലിക്കുന്നത്. കുടുതല്‍ സുരക്ഷിതമായ ഇഎംവി ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ ഈ മാസം അവസാനം കാര്‍ഡുടമകള്‍ക്ക് സൗജന്യമായി ലഭിക്കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വന്‍തോതില്‍ വര്‍ധനവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് കാര്‍ഡ് മാറ്റിസ്ഥാപിക്കുന്നതെന്നും കാര്‍ഡ് മാറ്റിസ്ഥാപിക്കുന്നത് ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനമാണെന്നും പിഎന്‍ബി അറിയിച്ചു.

എല്ലാ ബാങ്കുകളും തങ്ങളുടെ എടിഎം ഡെബിറ്റ് കാര്‍ഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി ഇവിഎം ചിപ്പുകള്‍ ഘടിപ്പിക്കണമെന്ന് 2015ല്‍ റിസര്‍വ് ബാങ്ക് ഉത്തരവിട്ടിരുന്നു.