ദില്ലി: രാജ്യത്തെ വ്യാവസായിക വളർച്ച നിരക്കിൽ ഇടിവ്. സെപ്റ്റംബറിൽ വളർച്ച 3.8% ആയി കുറഞ്ഞു. ഓഗസ്റ്റിൽ വ്യാവസായിക വളർച്ച ഒൻപത് മാസത്തെ ഉയരത്തിൽ എത്തിയിരുന്നു. കൺസ്യൂമർ വസ്തുക്കളുടെ ഉത്പാദനം കുറഞ്ഞതാണ് വളർച്ച കുറയാൻ പ്രധാന കാരണം. അതേസമയം ഖനനം, വൈദ്യുതി, സ്റ്റീൽ നിർമാണം തുടങ്ങിയ മേഖലകൾ വളർച്ച രേഖപ്പെടുത്തി. രാജ്യത്തെ സാന്പത്തിക സ്ഥിതി നിർണയിക്കുന്നതിൽ നിർണായകമാണ് വ്യാവസായികോൽപാദന വളർച്ച റിപ്പോർട്ട്.