ഈ സംവിധാനത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക വകയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അരവിന്ദ് സുബ്രഹ്മണ്യവും മറ്റ് മൂന്ന് വിദഗ്ധരും ചേര്‍ന്ന് എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 

ദില്ലി: ഇന്ത്യയില്‍ തുടരുന്ന കാര്‍ഷിക, വളം സബ്സിഡി സംവിധാനം അവസാനിപ്പിക്കണമെന്ന് മുന്‍ സാമ്പത്തിക ഉപദേഷ്ടാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ അരവിന്ദ് സുബ്രഹ്മണ്യം. ഈ സംവിധാനത്തിന് പകരം ഗ്രാമങ്ങളിലെ പാവപ്പെവര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതി നടപ്പാക്കണമെന്നും (ഡയറകട് ക്യാഷ് ട്രാന്‍സ്ഫര്‍) അരവിന്ദ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു.

ഈ സംവിധാനത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക വകയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അരവിന്ദ് സുബ്രഹ്മണ്യവും മറ്റ് മൂന്ന് വിദഗ്ധരും ചേര്‍ന്ന് എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറാണ് അദ്ദേഹം. 

2016-17 ലെ സാമ്പത്തിക സര്‍വേയില്‍ സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ വമ്പന്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് പകരമായി സാര്‍വത്രിക അടിസ്ഥാന വരുമാനം ഏര്‍പ്പെടുത്താവുന്നതാണെന്ന് നിര്‍ദ്ദേശിച്ചത് അരവിന്ദായിരുന്നു. അദ്ദേഹം തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ടില്‍ ഗ്രാമീണ സമൂഹത്തില്‍ സാമ്പത്തിക സഹായം ആവശ്യമായവര്‍ക്ക് വാര്‍ഷിക അടിസ്ഥാനത്തില്‍ 18,000 രൂപ നല്‍കണമെന്നും വാദിക്കുന്നു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ 1.3 ശതമാനം മാത്രമേ ഇത് വരുകയൊള്ളൂ.