പണം തേടിയെത്തിയവര്‍ ജീവനക്കാരോട് തര്‍ക്കിച്ച് ഒടുവില്‍ സംഘര്‍ഷത്തിലെത്തി. നാട്ടുകാര്‍ അക്രമാസക്തരായതോടെ ജീവനക്കാര്‍ക്ക് പുറത്തിറങ്ങി അടുത്തുള്ള ഒരു ഗോഡൗണില്‍ അഭയം തേടേണ്ടി വന്നു. ജീവനക്കാരെ ഇവിടെ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കാതെ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തു. വലിയ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടാക്കാതെ പിന്മാറില്ലെന്ന നിലപാടാണ് നാട്ടുകാര്‍ കൈക്കൊണ്ടത്. സാധാരണക്കാര്‍ ബാങ്കിലെത്തുമ്പോള്‍ പണമില്ലെന്ന് പറയുകയും വന്‍കിടക്കാര്‍ക്ക് പണം മറിച്ചുനല്‍കുകയും ചെയ്യുന്ന നടപടി ബാങ്കുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. ടോക്കണ്‍ നല്‍കി ഇടപാടുകാരെ തിരിച്ചയക്കാനാണ് ബാങ്ക് അധികൃതരുടെ ശ്രമം. അല്‍പ സമയത്തിനകം പണം എത്തുമെന്നും അപ്പോള്‍ എല്ലാവര്‍ക്കും വിതരണം ചെയ്യാമെന്നും ബാങ്ക് ജീവനക്കാര്‍ പറയുന്നു.