രാജ്യത്തെ ആദ്യത്തെ എയര്‍ലൈന്‍ റോബോര്‍ട്ടാണ് റാഡ

കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്‍റെ തിരുവനന്തപുരത്തെ ലാബില്‍ ജനിച്ച എയര്‍ലൈന്‍ റോബോര്‍ട്ട് ഒടുവില്‍ ദില്ലി വിമാനത്താവളത്തിന്‍റെ ഭാഗമായി പ്രവര്‍ത്തനം തുടങ്ങി. രാജ്യത്തെ ആദ്യത്തെ എയര്‍ലൈന്‍ റോബോര്‍ട്ടാണ് ദില്ലി വിമാനത്താവളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. റാഡയെന്നാണ് റോബോര്‍ട്ടിന് നല്‍കിയിരിക്കുന്ന പേര്. 

യാത്രക്കാരുടെ സംശയങ്ങള്‍ക്ക് പരിഹാരം നല്‍കാനും, യാത്രക്കാരെ ഏറ്റവും പുതിയ വാര്‍ത്തകള്‍ വായിച്ച് കേള്‍പ്പിക്കാനും, കുട്ടികള്‍ക്കൊപ്പം കളിക്കാനും റാഡ 24 മണിക്കൂറും തയ്യാറാണ്. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മൂന്നാം ടെര്‍മിനലിലെ ലോഞ്ചിലാണ് റാഡ പ്രവര്‍ത്തനം ആരംഭിച്ചത്.

റാഡയുടെ രൂപം തീരുമാനിച്ചത് മുതല്‍ അവസാന ഫിനിഷിംഗ് വരെ നിര്‍വഹിച്ചത് തിരുവനന്തപുരത്തെ ടിസിഎസ്സിന്‍റെ ഇന്നോവേഷന്‍ ലാബിലാണ്. ടാറ്റാ സണ്‍സ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരഭമായ വിസ്താരയാണ് റാഡയെ നിര്‍മ്മിച്ചത്.