കൂടിക്കാഴ്ച്ചയില്‍ വാണിജ്യമന്ത്രി ഗ്രെഗ് ക്ലാര്‍ക്കും പങ്കെടുത്തു. ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിവായിട്ടില്ല.    

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായി ഇന്ത്യന്‍ വ്യവസായി രത്തന്‍ ടാറ്റ കൂടിക്കാഴ്ച്ച നടത്തി. യൂറോപ്പില്‍ വളര്‍ന്നുവരുന്ന ഡീസല്‍ വിരോധവും ബ്രിട്ടന്‍റെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുളള പിന്‍മാറ്റവും (ബ്രിക്സിറ്റ്) ഇരുവരും ചര്‍ച്ച നടത്തി. 

ടാറ്റയുടെ ഉടമസ്ഥതതയിലുളള ബ്രിട്ടീഷ് കാര്‍ നിര്‍മ്മാണക്കമ്പനിയായ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ (ജെഎല്‍ആര്‍) ഇത്തരം പ്രതിസന്ധികള്‍ സാരമായി ബാധിക്കുമെന്ന വിലയിരുന്നലുകള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച്ച. 

കൂടിക്കാഴ്ച്ചയില്‍ വാണിജ്യമന്ത്രി ഗ്രെഗ് ക്ലാര്‍ക്കും പങ്കെടുത്തു. ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിവായിട്ടില്ല.