വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയില്ല റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ തുടരും
ദില്ലി: പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വര്ഷത്തെ ആദ്യ വായ്പാ നയം പ്രഖ്യാപിച്ചു
റിസര്വ് ബാങ്ക് വാണിജ്യ ബാങ്കുകള്ക്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6 ശതമാനവും റിവേഴ്സ് റിപ്പോ 5.75 ശതമാനവുമാ
ആറ് മാസത്തിനുള്ളിൽ പണപ്പെരുപ്പം 5.6 ശതമാനം വരെ ഉയർന്നേക്കാമെന്ന് ആർബിഐ ഗവർണർ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം രാജ്യം 7.4ശതമാനം വളർച്ച കൈവരിക്കുമെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തൽ. നേരത്തെ പ്രതീക്ഷിച്ചിരുന്നത് 7.2 ശതമാനം വളർച്ചയായിരുന്നു.
