മുംബൈ: പലിശനിരക്കുകള്‍ കാല്‍ശതമാനം കുറച്ച് റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. ആറ് ശതമാനമാണ് പുതുക്കിയ റിപ്പോ നിരക്ക്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 5.75 ശതമാനമാണ് പുതുക്കിയ റിവേഴ്‌സ് റിപ്പോ നിരക്ക്.