കഴിഞ്ഞ തവണത്തെ യോഗത്തിലും റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പാ നയം റിസര്‍വ് ബാങ്ക് നാളെ പ്രഖ്യാപിക്കും. പലിശ നിരക്കില്‍ മാറ്റുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞതാണ് ആശ്വാസമായിരിക്കുന്നത്. 4.44 ശതമാനമാണ് ഫെബ്രുവരിയിലെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക്.

റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് നിലവില്‍ ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ 5.75 ശതമാനവുമാണ്. കഴിഞ്ഞ തവണത്തെ യോഗത്തിലും റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. അതേസമയം ഇന്ധനവില തുടര്‍ച്ചയായി ഉയരുന്നത് വിലയക്കറ്റത്തിന് വഴിവെക്കുമെന്നും ഇത് നിമിത്തം പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയും ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.