മുംബൈ: യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഒരു വർഷത്തെ ഉയർന്ന നിരക്കിൽ. ഒരു ഡോളറിന് 66 രൂപ 20 പൈസ എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയമാണ് രൂപയുടെ മൂല്യ വർധനയ്ക്ക് കാരണമായതെന്ന് വിലയിരുത്തുന്നു.