മുംബൈ: പുതിയ 2000, 500, 200, 50 നോട്ടുകള്‍ക്ക് പിന്നാലെ 10 രൂപയുടെ പുതിയ നോട്ടും എത്തുന്നു. ഉടനെ തന്നെ പത്തിന്റെ പുതിയ നോട്ടുകള്‍ ഇറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
പത്തു രൂപയുടെ 100 കോടി പുതിയ നോട്ടുകള്‍ ഇതിനകം അച്ചടിച്ചു കഴിഞ്ഞതായി ആര്‍ബിഐ വൃത്തങ്ങള്‍ പറഞ്ഞു. ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. പുതിയ ഡിസൈന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
ഇതിനു മുന്‍പ് 2005ലാണ് പത്ത് രൂപ നോട്ടിന്‍റെ ഡിസൈന്‍ മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മഹാത്മാഗാന്ധി സീരിസിലുള്ള 200ന്‍റെയും 500ന്‍റെയും നോട്ടുകള്‍ പുറത്തിറക്കിയത്.
