നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകളിലേക്ക് വന്‍തോതിലാണ് പുതിയ നിക്ഷേപങ്ങള്‍ എത്തിച്ചേര്‍ന്നത്. ഇതേ തുടര്‍ന്ന് മിക്ക ബാങ്കുകളും ആകര്‍ഷകങ്ങളായ ഇളവുകളാണ് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭവന വായ്പയുടെ പലിശ നിരക്കില്‍ കുറവ് പ്രഖ്യാപിച്ചിരിക്കുന്ന ബാങ്കുകള്‍ ഇവയാണ്.

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
90 ബേസിസ് പോയിന്റുകളുടെ കുറവാണ് ഭവന വായ്പയ്ക്ക് എസ്.ബി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നേരത്തെ 9.1 ശതമാനമായിരുന്ന പലിശ ഇപ്പോള്‍ 8.65 ശതമാനമായി കുറഞ്ഞു. സ്ത്രീകള്‍ക്ക് 8.6 ശതമാനമെന്ന കുറഞ്ഞ നിരക്കാണ് എസ്.ബി.ഐ നിര്‍ണയിച്ചിരിക്കുന്നത്.

2. എച്ച്.ഡി.എഫ്.സി
ഭവനവായ്പകള്‍ക്ക് 0.45 ശതമാനത്തിന്റെ കുറവ് എച്ച്.ഡി.എഫ്.സി പ്രഖ്യാപിച്ചു. 75 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 8.7 ശതമാനവും അതിന് മുകളിലുള്ള തുകയ്ക്ക് 8.75 ശതമാനവും പലിശ ഈടാക്കും. നേരത്തെ ഇത് 9.1 ശതമാനമായിരുന്നു. സ്ത്രീകള്‍ക്ക് 0.05 ശതമാനത്തിന്റെ ഇളവ് ലഭിക്കും.

3. ഐ.സി.ഐ.സി.ഐ
9.1 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായമാണ് ഐ.സി.ഐ.സി.ഐ പലിശ കുറച്ചത്.

4. ആക്സിസ് ബാങ്ക്
നേരത്തെ 8.9 ശതമാനമായിരുന്ന ഭവന വായ്പാ പലിശ നിരക്ക് 8.25 ശതമാനമാക്കി കുറച്ചു

5. ബാങ്ക് ഓഫ് ബറോഡ
8.80ല്‍ നിന്ന് 8.10 ശതമാക്കിയാണ് ബാങ്ക് ഓഫ് ബറോഡ പലിശ നിരക്ക് കുറച്ചിരിക്കുന്നത്.

6. യൂണിയന്‍ ബാങ്ക്
0.60 മുതല്‍ 0.90 ശതമാനം വരെ കുറവാണ് യൂണിയന്‍ ബാങ്ക് പ്രഖ്യാപിച്ചത്.

7. കാനറ ബാങ്ക്
9.15 ശതമാനമായിരുന്ന ഭവന വായ്പ 8.45 ശതമാനമായി കാനറ ബാങ്ക് കുറച്ചിട്ടുണ്ട്.