തുടര്‍ച്ചയായി ഈ ബാങ്കുകളെയും റിസര്‍വ് ബാങ്ക് നിരീക്ഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ മൂലധനപര്യാപ്തത അടക്കമുളള മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലേക്ക് എത്തിയെന്ന് മൂന്നാം പാദ ഫലം വ്യക്തമാക്കുന്നുവെന്നും ആര്‍ബിഐ പറയുന്നു.

ദില്ലി: പ്രകടനവും സാമ്പത്തിക ആരോഗ്യവും മോശമായതിനെ തുടര്‍ന്ന് ആരംഭിച്ച തിരുത്തല്‍ നടപടികളില്‍ നിന്ന് മൂന്ന് പൊതുമേഖല ബാങ്കുകളെ റിസര്‍വ് ബാങ്ക് ഒഴിവാക്കി. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് എന്നിവയെയാണ് ആര്‍ബിഐ തിരുത്തല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിയത്. 

എന്നാല്‍, തുടര്‍ച്ചയായി ഈ ബാങ്കുകളെയും റിസര്‍വ് ബാങ്ക് നിരീക്ഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ മൂലധനപര്യാപ്തത അടക്കമുളള മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലേക്ക് എത്തിയെന്ന് മൂന്നാം പാദ ഫലം വ്യക്തമാക്കുന്നുവെന്നും ആര്‍ബിഐ പറയുന്നു. ഇവയുടെ അറ്റ നിഷ്ക്രിയ ആസ്തി അനുപാതം ആറ് ശതമാനത്തിന് താഴെയായിട്ടുണ്ട്. 

2017 ലും 2018 ലുമായി 11 പൊതുമേഖലാ ബാങ്കുകളെയാണ് റിസര്‍വ് ബാങ്ക് തിരുത്തല്‍ നടപടികള്‍ക്കായുളള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മൂന്ന് ബാങ്കുകള്‍ ഇതില്‍ നിന്ന് പുറത്തേക്ക് പോയതോടെ ഇനി എട്ട് ബാങ്കുകളാണ് പട്ടികയില്‍ ശേഷിക്കുന്നത്.