എ.ടി.എം ഉപയോഗിക്കുന്നതിന് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. ഡിസംബ‍ര്‍ 30വരെ ഇളവ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നല്‍കണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ഒരു ദിവസം പരമാവധി പിന്‍വലിക്കാവുന്ന തുക ഏത് ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ നിന്നും പിന്‍വലിക്കാം. എത്ര തവണ പിന്‍വലിച്ചാലും പ്രത്യേകം ചാര്‍ജ്ജ് ഈടാക്കില്ല. പണം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു ഇടപാടുകള്‍ക്കും ഇക്കാലയളവില്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഉണ്ടാവില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്