റിലയന്‍സിന്‍റെ അറ്റാദായം 36,075 കോടി രൂപയാണ്
ദില്ലി: മുകേഷ് അംബാനി നയിക്കുന്ന റിലയന്സ് ഇന്ഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും ലാഭകരമായി പ്രവര്ത്തിക്കുന്ന ബിസിനസ്സ് സ്ഥാപനമെന്ന പദവി നിലനിര്ത്തി. കഴിഞ്ഞ മൂന്ന് വര്ഷയായി റിലയന്സാണ് ഈ പദവി നിലനിര്ത്തിപ്പോരുന്നത്.
റിലയന്സിന്റെ അറ്റാദായം 36,075 കോടി രൂപയാണ്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ലാഭകരമായി പ്രവര്ത്തിക്കുന്ന കമ്പനി ടാറ്റാ ഗ്രൂപ്പിന്റെ കീഴില് പ്രവര്ത്തിക്കുന്ന ടാറ്റാ കണ്സള്ട്ടന്സി സര്വ്വീസാണ് (ടിസിഎസ്). ടിസിഎസിന്റെ അറ്റ ലാഭം 25,880 രൂപയാണ്.
ഓയില് ആന്ഡ് നാച്വുറല് ഗ്യാസ് കോര്പ്പറേഷനാണ് (ഒഎന്ജിസി) ഒരു വലിയ കാലഘട്ടം മുഴുവന് ഇന്ത്യയിലെ ഏറ്റവും വാര്ഷിക ലാഭം കൈയാളിയിരുന്ന കമ്പനിയായിരുന്നു. എന്നാല് റിലയന്സിന്റെയും ടിസിഎസ്സിന്റെ ശക്തമായ പ്രകടനം ഒഎന്ജിസിയെ പിന്നിലാക്കുകയായിരുന്നു.
