ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകള്‍ പ്രകാരം വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, തുടങ്ങിയ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സ് ജിയോയുടെ വിഹിതം ചെറുതാണ്. 

മുംബൈ: ഇന്ത്യന്‍ ഗ്രാമീണ മേഖലകളില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ അടിത്തറ ശക്തിപ്പെടുത്തുന്നു. 2018 സെപ്റ്റംബര്‍ പാദം വരെയുളള കണക്കുകള്‍ പ്രകാരം ഗ്രാമീണ വരിക്കാരുടെ എണ്ണത്തില്‍ 32 ശതമാനമാണ് കമ്പനി നേടിയ വളര്‍ച്ച. രണ്ട് വര്‍ഷം മുന്‍പ്, ജിയോ വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ 4.25 ആയിരുന്നു കമ്പനിയുടെ വിഹിതം. 2017 ഡിസംബറോടെ അത് 25.66 ശതമാനമായി വര്‍ദ്ധിച്ചു. 2018 സെപ്റ്റംബറില്‍ ഇത് 32.04 ശതമാനത്തിലേക്കും ഉയര്‍ന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകള്‍ പ്രകാരം വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, തുടങ്ങിയ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സ് ജിയോയുടെ വിഹിതം ചെറുതാണ്. എന്നാല്‍, വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി വെറും രണ്ട് വര്‍ഷം കൊണ്ടാണ് ജിയോ ഈ വലിയ നേട്ടം കൈവരിച്ചത്. 

ഇന്ത്യന്‍ ഗ്രാമീണ മേഖലയിലെ വലിയ വിപണി പിടിക്കാന്‍ നിരവധി പുതിയ തന്ത്രങ്ങള്‍ക്കാണ് ജിയോ രൂപം നല്‍കിയിട്ടുളളത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ജിയോ മറ്റ് ടെലികോം കമ്പനികളെ മറികടക്കുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ നിഗമനം.