ദില്ലി: റിലയന്‍സിന്റെ ടെലികോം സംരംഭമായ റിലയന്‍സ് ജിയോ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്ന് അഭ്യൂഹത്തിന് വിരാമം. ഓണ്‍ലൈന്‍ ടാക്‌സി സേവന രംഗത്തേക്കു കടക്കാന്‍ പദ്ധതിയില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ജിയോയുമായി കണക്ട് ചെയ്ത് ടാക്‌സസി സര്‍വ്വീസ് ആരംഭിക്കുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി റിലയന്‍സ് എത്തിയത്.

ജിയോ മണി എന്ന ആപ്ലിക്കേഷനിലൂടെ യൂബര്‍ സേവനത്തിന് ഉപയോക്താക്കള്‍ക്ക് പണം നല്‍കാന്‍ സാധിക്കുന്ന പുതിയപദ്ധതി കഴിഞ്ഞ ആഴ്ച്ച റിലയന്‍സ് ജിയോ ആരംഭിച്ചിരുന്നു. ഈ രംഗത്ത് ഇത്രയും മാത്രമെ ലഭ്യമിടുന്നുള്ളുവെന്നും റിലയന്‍സ് വ്യക്തമാക്കി.