ദില്ലി: രണ്ട് വര്‍ഷം കൊണ്ട് 20 കോടി വരിക്കാന്‍, അതും ദേശീയ തലത്തിലെ ഏറ്റവും മികച്ച നെറ്റ്‍വര്‍ക്കുകളില്‍ ഒന്ന്, രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനി. പറഞ്ഞുവരുത്തത് റിലയന്‍സ് ജിയോയെക്കുറിച്ചാണ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതതയിലുളള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ടെലിക്കോം കമ്പനിയാണ് റിലയന്‍സ് ജിയോ.  

ഇന്ന് 19.6 ശതമാനം വിപണി വിഹിതമാണ് റിലയന്‍സ് ജിയോയ്ക്കുള്ളത്. ഐഡിയയുടെ വോഡാഫോണും സംയുക്തമായി രൂപീകൃതമായ ടെലിക്കോ കമ്പനിയാണ് വിപണി വിഹിതത്തില്‍ ഏറ്റവും മുന്നിലുളളത്. 38.4 ശതമാനം. ഭാരതി എയര്‍ടെല്ലിന് 19.6 ശതമാനമാണ് വിപണി വഹിതം. 

റിലയന്‍സ് ജിയോ വളരെ വേഗത്തിലാണ് വിപണിയില്‍ മുന്നേറ്റം നടത്തിയത്. ഡേറ്റായ്ക്കും കോളുകള്‍ക്കും നിലവിലിരുന്ന നിരക്കുകള്‍ വലിയതോതില്‍ വെട്ടിക്കുറച്ചാണ് ഇത്ര വിപുലമായ ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ മേഖല ജിയോ പിടിച്ചടക്കിയത്.

ഡേറ്റയുടെ നിരക്ക് താഴ്ന്നതോടെ കഴിഞ്ഞ വര്‍ഷം ഒരു മാസത്തില്‍ ഡേറ്റ ട്രാഫിക്ക് 1.5 ബില്യണ്‍ ജിഗാബൈറ്റ് വരെ ഉയര്‍ന്നതായി നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു. 2017 ഡിസംബറിലെ അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ പോസ്റ്റ് പ്രകാരം ചൈനയെക്കാളും അമേരിക്കയെക്കാളും  മൊബൈല്‍ ഡേറ്റ ഉപയോഗമുളള രാജ്യം ഇന്ത്യയാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി.

ഇന്ത്യന്‍ ടെലിക്കമ്യൂണിക്കേഷന്‍ വ്യവസായ വളരുകയാണ് ഒപ്പം ജിയോയെന്ന ടെലിക്കോം കമ്പനിയും