ഡിജിറ്റല്‍ പണമിടപാട് പരാതികള്‍; പ്രത്യേക ഓംബുഡ്സ്മാനെ നിയമിക്കുന്നു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 8, Nov 2018, 3:47 PM IST
Reserve Bank of India plans payments ombudsman
Highlights

ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട പാരാതികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേകം ഓംബുഡ്മാനെപ്പറ്റി റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.

ദില്ലി: ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഇനിമുതല്‍ പ്രത്യേക ഓംബുഡ്സ്മാന്‍. നിലവില്‍ ബാങ്കിങ് ഓംബുഡ്സ്മാന്‍ തന്നെയാണ് ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട പരാതികളും പരിഗണിക്കുന്നത്. 

എന്നാല്‍, ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട പാരാതികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേകം ഓംബുഡ്മാനെപ്പറ്റി റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.

മെട്രോ നഗരങ്ങള്‍, മറ്റ് പ്രധാന പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഓംബുഡ്സ്മാന്‍റെ പ്രവര്‍ത്തനം. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഓഫീസുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.
 

loader