Asianet News MalayalamAsianet News Malayalam

റിസര്‍വ് ബാങ്ക് വക സര്‍ക്കാരിലേക്ക് 50,000 കോടി രൂപ

ജൂണ്‍ 30നാണ് റിസര്‍വ് ബാങ്കിന്‍റെ ഒരു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത്

reserve bank of Indian gives 50,000 crores to central government
Author
Mumbai, First Published Aug 10, 2018, 12:44 AM IST

മുംബൈ: ഈ വര്‍ഷത്തെ ലാഭ വിഹിതമായി റിസര്‍വ് ബാങ്ക് സര്‍ക്കാരിന് 50,000 കോടി രൂപ നല്‍കും. മുന്‍ വര്‍ഷത്തെക്കാള്‍ വലിയ വര്‍ദ്ധനവാണ് റിസര്‍വ് ബാങ്കിന്‍റെ ലാഭ വിഹിതത്തില്‍ ഈ വര്‍ഷമുണ്ടായത്. 

കഴിഞ്ഞ വര്‍ഷം 30,659 കോടി രൂപ മാത്രമാണ് റിസര്‍വ് ബാങ്കിന് കേന്ദ്ര സര്‍ക്കാരിലേക്ക് ലാഭവിഹിതമായി നല്‍കാനായത്. രാജ്യത്ത് നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന് പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ റിസര്‍വ് ബാങ്കിന് വന്‍ തുക അന്ന് ചെലവാക്കേണ്ടി വന്നതാണ് ലാഭവിഹിതം കുറയാനിടയാക്കിയതിന് കാരണം. 

ജൂണ്‍ 30നാണ് റിസര്‍വ് ബാങ്കിന്‍റെ ഒരു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 50,000 കോടി രൂപയാണ് റിസര്‍വ് ബാങ്ക് സര്‍ക്കാരിലേക്ക് നല്‍കുന്നത്.  
  
  

Follow Us:
Download App:
  • android
  • ios