ദില്ലി: ദക്ഷിണ കൊറിയയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രമം ഏര്‍പ്പെടുത്തി. വിദേശ വ്യാപാര ഡയറക്ടറേറ്റിന്റെ (ഡി.ജി.എഫ്.ടി) അനുമതിയോടെ മാത്രമേ ഇനി ദക്ഷിണ കൊറിയയില്‍ നിന്ന് സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാന്‍ കഴിയൂ. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ കുറഞ്ഞ നികുതി നല്‍കി സ്വര്‍ണ്ണം ദക്ഷിണ കൊറിയയില്‍ നിന്ന് ഇറക്കുമതി ചെയ്യാമായിരുന്നു.
ഇന്ത്യയും കൊറിയയും തമ്മില്‍ 2010 മുതല്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ നിലവിലുണ്ട്. അതിനാല്‍ കസ്റ്റംസ് തീരുവ നല്‍കാതെ അവിടെനിന്നു സ്വര്‍ണം ഇറക്കുമതി ചെയ്യാം. ഈ ഇറക്കുമതിക്ക് മൂന്ന് ശതമാനം ജി.എസ്.ടി മാത്രമേ ബാധകമാകൂ. ഇതോടെ ദക്ഷിണ കൊറിയയില്‍ നിന്നുള്ള സ്വര്‍ണ്ണ ഇറക്കുമതി വന്‍തോതില്‍ വര്‍ദ്ധിച്ചിരുന്നു. സ്വതന്ത്ര വ്യാപാരക്കരാര്‍ നിലവിലില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം കസ്റ്റംസ് തീരുവ നല്‍കണം.
