ദില്ലി: ബാങ്ക് എടിഎം കാര്‍ഡുകള്‍ പോസ്റ്റല്‍ എടിഎമ്മുകളില്‍ ഉപയോഗിച്ചാല്‍ നിശ്ചിത തുക സേവന നിരക്കായി ഈടാക്കുമെന്ന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താക്കള്‍ അറിയിച്ചു. പോസ്റ്റ് റൂപേ കാര്‍ഡുകള്‍ ബാങ്ക് എടിഎം കൗണ്ടറുകളില്‍ ഉപയോഗിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയ ബാങ്ക് തീരുമാനത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

തപാല്‍ വകുപ്പിന്റെ എടിഎമ്മുകളില്‍ ബാങ്കുകളുടെ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് അഞ്ചില്‍ കൂടുതല്‍ യവണ ഉപയോഗിച്ചാല്‍ 23 രൂപയാണ് സേവന നിരക്കായി ഈടാക്കുക. എന്നാല്‍, പോസ്റ്റ് ഓഫീസ് എടിഎമ്മുകളില്‍ ഈ കാര്‍ഡ് പരിധിയില്ലാതെ ഉപയോഗിക്കാം. പോസ്റ്റല്‍ റൂപേ കാര്‍ഡുകള്‍ ഉപയോഗിച്ച് മുന്‍പ് ബാങ്ക് എടിഎമ്മുകളിലൂടെ ഇടപാടുകള്‍ നടത്താന്‍ കഴിയുമായിരുന്നു. 

എന്നാല്‍, ഇടപാടുകളുടെ എണ്ണത്തിന് നിയന്ത്രണമോ സര്‍വീസ് ചാര്‍ജോ ഏര്‍പ്പെടുത്താത്ത പോസ്റ്റല്‍ എടിഎമ്മുകളുടെ സൗജന്യ സേവനത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് പ്രഖ്യാപിക്കുകയായിരുന്നു. ഇതാണ് തപാല്‍ വകുപ്പിന്റെ പുതിയ തീരുമാനത്തിന് പിന്നില്‍.