സംസ്ഥാനത്തിന്‍റെ റവന്യൂ, ധന കമ്മി കുറഞ്ഞതായി സിഎജി റിപ്പോര്‍ട്ട്. 2015- 2016 സാമ്പത്തിക വര്‍ഷാവലോകനത്തിലാണ് പരാമര്‍ശം. 2014--15ല്‍ 13,796 കോടി ആയിരുന്ന റവന്യൂ കമ്മി, 9657 കോടിയായി കുറഞ്ഞു. 18,642 കോടിയുടെ ധനകമ്മി, 17,818 കോടി രൂപയായും കുറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് ലഭിച്ച 4640 കോടി രൂപയുടെ ധനസഹായമാണ് കാരണം. റവന്യൂ വരുമാനവും മുന്‍ വര്‍ഷത്തേക്കാള്‍ കൂടി. 19 ശതമാനമാണ് റവന്യൂവരുമാനത്തിലെ വര്‍ദ്ധന.