അടുത്ത പത്ത് വര്‍ഷത്തിനുളളില്‍ സംസ്ഥാനത്ത് നിക്ഷേപവും തൊഴിലവസരങ്ങളും ആര്‍ഐഎല്‍ ഇരട്ടിയാക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

ദില്ലി: ഗുജറാത്തില്‍ റിലയന്‍സ് വന്‍ നിക്ഷേപ പദ്ധതിക്കൊരുങ്ങുന്നു. അടുത്ത് പത്ത് വര്‍ഷത്തിനുളളില്‍ സംസ്ഥാനത്ത് വിവിധ പദ്ധതികളിലായി മൂന്ന് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ഊര്‍ജം, പെട്രോകെമിക്കല്‍, നൂതന സാങ്കേതിക വിദ്യ, ഡിജിറ്റല്‍ ബിസിനസ് തുടങ്ങിയ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാകും നിക്ഷേപം. 

അടുത്ത പത്ത് വര്‍ഷത്തിനുളളില്‍ സംസ്ഥാനത്ത് നിക്ഷേപവും തൊഴിലവസരങ്ങളും ആര്‍ഐഎല്‍ ഇരട്ടിയാക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ജിയേ നെറ്റ്‍വര്‍ക്കില്‍ 5ജി സര്‍വീസ് പൂര്‍ണ്ണ സജ്ജമായിട്ടുണ്ട്. എന്നാല്‍, ജിയോ 5ജി സേവനം എപ്പോള്‍ ആരംഭിക്കുമെന്ന് അംബാനി വ്യക്തമാക്കിയില്ല. 

റിലയന്‍സിന്‍റെ സംരംഭമായ ജിയോയുടെ ബിസിനസ് വിപുലീകരണത്തിന് ഇതുവരെ ഗുജറാത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും കമ്പനി നടത്തിയിട്ടുണ്ട്. ഭാവിയില്‍ ഡിജിറ്റല്‍ കണക്റ്റിവിറ്റിയുടെ മുന്‍നിരയില്‍ തന്നെ ഗുജറാത്ത് തുടരുമെന്ന് അംബാനി ചൂണ്ടിക്കാട്ടി.