മുംബൈ സ്വദേശിയായ അബ്ദുല്‍ റസാഖ് മുഹമ്മദ് സെയ്ദ്, മകന്‍ മുഹമ്മദ് ആരിഫ് അബ്ദുല്‍ റസാഖ് സെയ്ദ്, ഭാര്യ റുക്സാന അബ്ദുല്‍ റസാഖ് സെയ്ദ്, സഹോദരി നൂര്‍ജഹാന്‍ അബ്ദുല്‍ റസാഖ് സെയ്ദ് എന്നിവര്‍ ചേര്‍ന്നാണ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഇത്രയധികം തുകയുടെ ആസ്തി വെളിപ്പെടുത്തി നികുതി അടയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാല്‍ സംശയം പ്രകടിപ്പിച്ച് ഇത് ആദായ നികുതി വകുപ്പ് നിരസിച്ചു. ഓഗസ്റ്റ് 30 വരെ രാജ്യത്തെ ആകെ വെളിപ്പെടുത്തപ്പെട്ട പണം 65,250 കോടിയായിരുന്നു. ഇതിന്റെ മൂന്ന് ഇരട്ടിയിലധികം പണമാണ് ഈ കുടുംബം ഒറ്റയ്ക്ക് വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
13,000 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ശേഷം അപ്രത്യക്ഷനായ അഹ്മദാബാദ് സ്വദേശി മഹേഷ് ഷാ എന്നയാളെ കഴിഞ്ഞ ദിവസം ടി.വി ഷോയ്ക്കിടെ സ്റ്റുഡിയോയില്‍ കയറി ആദായ നികുതി വകുപ്പ് അധികൃതര്‍ പിടികൂടിയിരുന്നു.
